കൊല്ലം: എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ 'സ്ത്രീ സുരക്ഷ, സ്ത്രീധന പീഡനം" എന്ന വിഷയത്തിൽ ഓൺലൈൻ നിയമ ബോധവത്കരണ ക്ലാസ് നടത്തി. കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം പ്രസിഡന്റ് ശോഭനാദേവി അദ്ധ്യക്ഷത വഹിച്ചു. കൊല്ലം ബാറിലെ അഡ്വ. സജിത ക്ലാസ് നടത്തി. യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ, വൈസ് പ്രസിഡന്റ് എസ്. ഭാസി, സൈബർസേന യൂണിയൻ ചെയർപേഴ്സൺ രാഖി സുധീഷ്, കൺവീനർ എൽ. അനിൽകുമാർ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ഷാജി മംഗലശേരി എന്നിവർ സംസാരിച്ചു. വനിതാസംഘം സെക്രട്ടറി ഷൈജ സ്വാഗതവും മിനി പെരുമ്പുഴ നന്ദിയും പറഞ്ഞു. ക്ലാസിൽ നൂറോളം പേർ പങ്കെടുത്തു.