കരുനാഗപ്പള്ളി: കോൺഗ്രസ് ആദിനാട് പതിനാറാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിനായി വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. സി.ആർ. മഹേഷ് എം.എൽ.എ വിതരണോദ്‌ഘാടനം നിർവഹിച്ചു. വാർഡ് പ്രസിഡന്റ് വി. രാജു അദ്ധ്യക്ഷത വഹിച്ചു. അനിയൻ കുഞ്ഞു, മണ്ഡലം പ്രസിഡന്റ് കെ.എം. നൗഷാദ്, ആദിനാട് മജീദ്, രാജേന്ദ്രൻപിള്ള, ഷെരീഫ്, ജി.ജി. ഗോപാലകൃഷ്ണൻ, അസീസ് തുടങ്ങിയവർ സംസാരിച്ചു.