കൊട്ടിയം: മുഖത്തല ഗ്രാമോദ്ധാരണ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന എൻ. ചെല്ലപ്പൻപിള്ള മെമ്മോറിയൽ ഹൈസ്കൂളിന് എസ്.എസ്.എൽ.സി പരീക്ഷയിൽ ഇത്തവണയും നൂറുമേനി വിജയം. തുടർച്ചയായി രണ്ടാം വർഷവും ഈ നേട്ടം ആവർത്തിക്കുന്ന തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ ഏക പൊതുവിദ്യാലയം കൂടിയാണിത്. പരീക്ഷയെഴുതിയ 152 വിദ്യാർത്ഥികളും വിജയിച്ചതിനൊപ്പം 25 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് ലഭിക്കുകയും ചെയ്തു.