navas
ശാസ്താംകോട്ട സബ് ട്രഷറിയുടെ ഉദ്ഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കുന്നു

ശാസ്താംകോട്ട: കേന്ദ്ര സർക്കാരിന്റെ പുതിയ നയങ്ങൾ സഹകരണ മേഖലയെ തകർക്കുന്നതാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. സഹകരണ മേഖലയിലെ സമ്പത്ത് ചൂഷണം ചെയ്യാനുള്ള തന്ത്രമാണ് കേന്ദ്ര സർക്കാരിന്റേത്. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകർച്ചയിലാണ് സംസ്ഥാനമെന്നും മന്ത്രി പറഞ്ഞു. ശാസ്താംകോട്ടയിലെ പുതിയ സബ് ട്രഷറി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ഡോ. പി.കെ. ഗോപൻ, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്.അൻസർ ഷാഫി, ട്രഷറി ഡയറക്ടർ എം.എം ജാഫർ, ശാസ്താംകോട്ട പഞ്ചായത്ത് പ്രസിഡന്റ് ആർ. ഗീത,ബ്ളോക്ക് പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ്, പഞ്ചായത്ത് അംഗം എം. രജനി, ജില്ലാ ട്രഷറി ഓഫീസർ യു.എച്ച്. സജി, ആർ. ശങ്കരപ്പിള്ള, എം.വി. ശശികുമാരൻ നായർ, കെ. ശിവശങ്കരൻ നായർ, എസ്. ദിലീപ്കുമാർ, കല്ലട രവീന്ദ്രൻപിള്ള, ബൈജു ചെറുപൊയ്ക, വിജയകുമാർ, പ്രൊഫ വി. മാധവൻപിള്ള, കെ.കെ. ശിവശങ്കരപ്പിള്ള, അർത്തിയിൽ അൻസാരി, സബ് ട്രഷറി ഓഫീസർ എൽ. രാജശ്രീ തുടങ്ങിയവർ സംസാരിച്ചു.