cong
കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം ബ്ലോക്ക് പ്രസിഡന്റ് നീലികുളം സദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: പെട്രോൾ - പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒപ്പുശേഖരണ ക്യാമ്പയിൻ നടത്തി. ബ്ലോക്ക് പ്രസിഡന്റ് നീലികുളം സദാനന്ദൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. അയ്യാണിക്കൽ മജീദ്, എൻ. കൃഷ്ണകുമാർ, എൻ. വേലായുധൻ, അൻസാർ എ. മലബാർ, മെഹർഖാൻ ചേന്നല്ലൂർ, കയ്യാലത്തറ ഹരിദാസ്, കെ. ശോഭകുമാർ, കെ.വി. വിഷ്ണുദേവ്, എച്ച്.എസ്. ജയ്‌ഹരി, എസ്. ഗീതാകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.