ഓച്ചിറ: ദുബായിലെ ജയിലിൽ കഴിയുന്ന പ്രവാസി വ്യവസായി രാജേന്ദ്രപ്രസാദ് ചെറുവാറയുടെ മോചനത്തിനായി പ്രമുഖ നേതാക്കളെ ഉൾപ്പെടുത്തി ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. ഭാരവാഹികളായി എം.പിമാരായ എ.എം. ആരിഫ്, എൻ.കെ. പ്രേമചന്ദ്രൻ, സി.ആർ. മഹേഷ് എം.എൽ.എ, മുൻ എം.എൽ.എ ആർ. രാമചന്ദ്രൻ, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്തംഗം ഗേളി ഷൺമുഖൻ, സി.പി.എം ശൂരനാട് ഏരിയാ സെക്രട്ടറി സത്യദേവൻ, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം ആർ. സോമൻപിള്ള (രക്ഷാധികാരികൾ), ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാകുമാരി (ചെയർപേഴ്സൺ), ആർ. രമേഷ് (കൺവീനർ), ഓച്ചിറ ഗ്രാമപഞ്ചായത്തംഗങ്ങളായ സന്തോഷ് ആനേത്ത്, ദിലീപ് ശങ്കർ, എൻ. കൃഷ്ണകുമാർ, ഇ.എം. അഭിലാഷ് കുമാർ (വൈസ് ചെയർമാൻമാർ), സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കൃഷ്ണകുമാർ സുകൃതം, സി.പി.ഐ ഓച്ചിറ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി അബ്ദുൾ ഖാദർ തോക്കത്ത് (ജോ. കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.