മുഖത്തല: സി. അച്യുതമേനോൻ സഹകരണ ആശുപത്രിയുടെ നേതൃത്വത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പച്ചക്കറി കൃഷിയുടെയും നാളികേര വികസന പദ്ധതിയുടെയും ഉദ്‌ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. ആശുപത്രി വൈസ് പ്രസിഡന്റ് കെ മനോജ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ഇരവിപുരം ബ്ലോക്ക് എ.ഡി.എ എൽ. പ്രീത പ്രോജക്ട് റിപ്പോർട്ട് അവതരിപ്പിച്ചു.
സി.പി.ഐ മുഖത്തല മണ്ഡലം സെക്രട്ടറി സി.പി. പ്രദീപ്, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദ, തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. ജലജകുമാരി, വെട്ടിലത്താഴം വാർഡ് മെമ്പർ ഗംഗാദേവി, ആശുപത്രി ഡയറക്ടർ ബോർഡ് അംഗങ്ങളായ എ.ജി. രാധാകൃഷ്ണൻ, സി. അജയപ്രസാദ്, എ. ഗ്രേഷ്യസ്, ഹണി ബെഞ്ചമിൻ, ജലജ ഗോപൻ, അതുൽ ബി. നാഥ്, സക്കീർ വടക്കുംതല, തൃക്കോവിൽവട്ടം കൃഷി ഓഫീസർ എസ്. കൃഷ്ണ, കൃഷി അസിസ്റ്റന്റ് സന്തോഷ്‌കുമാർ, സൂര്യ, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം ദിനേശ് ബാബു, മണ്ഡലം അസി. സെക്രട്ടറി എ. ബാലചന്ദ്രൻ, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എ. ഇബ്രാഹിംകുട്ടി, കെ.സി.ഇ.സി ജില്ലാ സെക്രട്ടറി കെ.വി. പ്രമോദ് തുടങ്ങിയവർ സംസാരിച്ചു. ആശുപത്രി സെക്രട്ടറി ടി. വിജയകുമാർ സ്വാഗതം പറഞ്ഞു.