കൊല്ലം: രാമായണ പാരായണ പ്രചാരണത്തിന്റെ ഭാഗമായി കേരള പരബ്രഹ്മ പുരാണ പാരായണ കലാ സംഘടനയുടെ ആഭിമുഖ്യത്തിൽ മാതാ അമൃതാനന്ദമയി കൊല്ലം മഠത്തിൽ കൂടിയ യോഗം കൊല്ലം മഠാധിപതി പ്രഭ അമൃത ചൈതന്യ രാമായണം വായിച്ച് ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ മണ്ഡലം ഭാരവാഹികളും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലാ ഭാരവാഹികളും ഓൺലൈനായി പങ്കെടുത്തു. ഓരോ നിയോജക മണ്ഡലം കമ്മിറ്റിയും ഓരോ ഭവനങ്ങളിലും രാമായണ പാരായണം നടത്താനുള്ള പ്രചാരണ സമിതികൾ രൂപീകരിക്കാൻ തീരുമാനിച്ചു. സംഘടനാ പ്രസിഡന്റ് സുഭാഷ് ചന്ദ്രബോസ് അദ്ധ്യക്ഷനായി. ഭാരവാഹികളായ ഓച്ചിറ വൽസമ്മാൾ, മലവിള ശശിധരൻ നായർ, കൊല്ലം സൂര്യകല, ഏവൂർ രാധാകൃഷ്ണൻ, തേവലക്കര വിജയകുമാരി, ആമ്പല്ലൂർ അജിത്ത്, ശക്തികുളങ്ങര മംഗളാമ്മ, കല്ലുവാതുക്കൽ വിജയമ്മ, മടവൂർ അജയൻ, ആലപ്പുഴ ജയചന്ദ്രൻ, കൃഷ്ണപുരം ഭാസുര, കീരിക്കാട്ട് വിജയമ്മ, ശ്രീരഞ്ജിനി ഗോപകുമാർ, പാരിപ്പള്ളി മുരളി, ചടയമംഗലം റജികുമാർ, കൊട്ടിയം ഗോപൻ, ഇരവിപുരം അനന്തു, കടമ്പനാട് പ്രസന്ന രാജൻ, വയല രാജേന്ദ്രൻപിള്ള തുടങ്ങിയവർ സംസാരിച്ചു.