kunnathoor
കോൺഗ്രസ്‌ ശൂരനാട് തെക്ക് ഇരവിച്ചിറ മൂന്നാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം കെ.പി.സി.സി എക്സി. അംഗം കെ. കൃഷ്ണൻകുട്ടി നായർ ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ: ഇന്ധന വില വർദ്ധനവിനെതിരെ ശൂരനാട് തെക്ക് ഇരവിച്ചിറ മൂന്നാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈവണ്ടിയിൽ ബൈക്ക് കെട്ടിവലിച്ച് പ്രതിഷേധിച്ചു. വായനശാലാ മുക്കിൽ നടന്ന പരിപാടി കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം കെ. കൃഷ്ണൻകുട്ടി നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കൊമ്പിപ്പിള്ളിൽ സന്തോഷ്‌, കൈതപ്പുഴ ബിജുരാജൻ, രാജു, ജോർജ് കുട്ടി, വിശ്വനാഥപിള്ള, ബാബു, ഗിരീഷ്, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് കലേഷ് എന്നിവർ നേതൃത്വം നൽകി. വായനശാലാ മുക്കിൽ നിന്ന് ആരംഭിച്ച പ്രതിഷേധ യാത്ര ചക്കുവള്ളിൽ സമാപിച്ചു.