photo
തൊടിയൂർ സർവീസ് സഹകരണ ബാങ്കിന്റെ വിദ്യാതരംഗിണി മൊബൈൽ ഫോൺ വായ്പാ പദ്ധതി ബാങ്ക് പ്രസിഡന്റ് തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: തൊടിയൂർ സർവീസ് സഹകരണ ബാങ്കിൽ വിദ്യാതരംഗിണി മൊബൈൽ ഫോൺ വായ്പാ പദ്ധതിക്ക് തുടക്കമായി. ബാങ്ക് പ്രസിഡന്റ് തൊടിയൂർ രാമചന്ദ്രൻ വായ്പ കൈമാറി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. അൻപത് നിർദ്ധന വിദ്യാർഥികൾക്കാണ് വായ്പകൾ നൽകിയത്. ഭരണസമിതി അംഗങ്ങളായ കെ.എ. ജവാദ്, ഷിബു എസ്. തൊടിയൂർ, ബി. ബിനു, നസീം ബിവി, വിജയൻ ഉണ്ണിത്താൻ, ശശിധര പ്രസാദ്, ഗിരിജാ രാമകൃഷ്ണൻ, വസന്ത, ബാങ്ക് സെക്രട്ടറി എസ്.കെ. ശ്രീരംഗൻ, ബാങ്ക് ഓഡിറ്റർ ആർ.ബി. ബിന്ദു എന്നിവർ പങ്കെടുത്തു.