പുത്തൂർ: ഡി.വൈ.എഫ്.ഐ തേവലപ്പുറം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പഠനവണ്ടി മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. തേവലപ്പുറം ഗവ.എൽ.പി സ്കൂൾ അങ്കണത്തിൽ നിന്നാണ് വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുമായി പഠനവണ്ടി പുറപ്പെട്ടത്. ഉദ്ഘാടന ചടങ്ങിൽ ഡി.വൈ.എഫ്.ഐ ബ്ളോക്ക് ട്രഷറർ പ്രശാന്ത് പുല്ലാമല, മേഖലാ പ്രസിഡന്റ് അനന്ദു, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എൽ.അമൽരാജ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ജെ.രാമാനുജൻ, എൻ.ഗോപാലകൃഷ്ണപിള്ള, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാൽ, എസ്.പുഷ്പാനന്ദൻ, എസ്.ശശികുമാർ, ബി.എസ്.ഗോപകുമാർ, ബി.അനിൽകുമാർ എന്നിവർ പങ്കെടുത്തു. ഗവ.എൽ.പി സ്കൂൾ പ്രഥമാദ്ധ്യാപികയും സഹഅദ്ധ്യാപകരും പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. തുടർന്ന് മേഖലയിലെ എല്ലാ ഗവ.എൽ.പി സ്കൂൾ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ എത്തിച്ചുനൽകിയെന്ന് ഡി.വൈ.എഫ്.ഐ ഭാരവാഹികൾ അറിയിച്ചു.