photo-kottiyam
യൂമൻ റൈറ്റ്സ് ഫോർ സോഷ്യൽ മിഷൻ സ്റ്റേറ്റ് യൂത്ത് വിംഗിന്റെയും കൊല്ലം ജില്ലാകമ്മിറ്റി മെമ്പർമാരുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിച്ച വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന ചടങ്ങ്

കൊട്ടിയം: ഹ്യൂമൻ റൈറ്റ്സ് ഫോർ സോഷ്യൽ മിഷൻ സ്റ്റേറ്റ് യൂത്ത് വിംഗിന്റെയും കൊല്ലം ജില്ലാകമ്മിറ്റി മെമ്പർമാരുടെയും പങ്കാളിത്തത്തോടെ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയവർക്കുള്ള ആദരവും സംഘടിപ്പിച്ചു.
എച്ച്.ആർ.എസ്.എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടി പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് യൂത്ത് വിംഗ് പ്രസിഡന്റ് അൻഷാദ് അദ്ധ്യക്ഷനായി. സ്റ്റേറ്റ് ചെയർമാൻ കൊട്ടിയം ഹബീബ് മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് യൂത്ത് വിംഗ് ജന. സെക്രട്ടറി വിനീഷ്,​ സൈബർ പൊലീസ് സി.ഐ മുഹമ്മദ്ഖാൻ, മയ്യനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജവാദ് റഹ്മാൻ, സ്റ്റേറ്റ് വൈസ് ചെയർമാൻ നിസാം കുന്നത്ത്,​ കൊട്ടിയം നൂറുദ്ദീൻ, സാജൻ കവറാട്ട്, പാസ്കൽ, ഖുറേഷി, നാസിമുദ്ദീൻ,​ മൻസൂർ, സലിം മണ്ണിൽ, മുംതാസ് കുളപ്പാടം, മനാഫ് പരവൂർ, ഷാഡോ നൗഷാദ്, അൻസർ ഖാൻ എന്നിവർ സംസാരിച്ചു.