കൊല്ലം: പ്രവാസികളുടെ യാത്രാവിലക്ക് അവസാനിപ്പിക്കുക, കൊവാക്‌സിൻ ലഭിച്ച പ്രവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുക, പ്രവാസികളെ സഹായിക്കാൻ കേന്ദ്രസർക്കാർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രവാസി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കൊല്ലം ഹെഡ് പോസ്‌റ്റോഫീസിന് മുന്നിൽ ധർണ നടത്തി. സി.പി.ഐ ജില്ലാ അസി. സെക്രട്ടറി അഡ്വ. ജി. ലാലു ഉദ്ഘാടനം ചെയ്തു. എസ്. വിജയൻ അദ്ധ്യക്ഷനായി. അജ്മീൻ, കരുവ ഷമീർ എന്നിവർ സംസാരിച്ചു.
കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ചടയമംഗലത്ത് നടന്ന ധർണ സി.പി.ഐ ജില്ലാ എക്‌സി.അംഗം എ. മുസ്‌തഫ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ സെക്രട്ടറി സുലൈമാൻ അദ്ധ്യക്ഷനായി. എഴുകോണിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ. രാജേന്ദ്രൻ, കൊട്ടാരക്കരയിൽ എ.എസ്. ഷാജി, പുനലൂരിൽ സി. അജയപ്രസാദ്, ചവറയിൽ ജില്ലാ പഞ്ചായത്തംഗം സോമൻ, കരുനാഗപ്പള്ളിയിൽ പ്രൊഫ. നിസാർ കാർത്തുങ്കൽ, മൈനാഗപ്പള്ളിയിൽ ആർ.എസ്. അനിൽ, ചാത്തന്നൂരിൽ രാജു.ഡി. പൂതക്കുളം, കുന്നിക്കോട് ജി.ആർ. രാജീവൻ എന്നിവർ ഉദ്ഘാടനം ചെയ്തു. അനിൽ.എസ്. കല്ലേലി ഭാഗം, അഷറഫ് പോളയിൽ, അജിത്ത് ഇബ്രാഹിം, ടി.എ. തങ്ങൾ, സക്കീർ, മധുസൂദനൻ, റഷീദ്, സുഭാഷ്, ഹനീഫ, വാഹിദ്, റജി, ശിവപ്രസാദ്, വെളിയം മോഹനൻ എന്നിവർ പങ്കെടുത്തു.