ഓച്ചിറ: പ്രയാർ വടക്ക് ഈരിക്കത്തറയിൽ പരേതനായ കാഥികൻ വള്ളികുന്നം തങ്കപ്പന്റെ ഭാര്യ നാരായണി (85) നിര്യാതയായി. ഓച്ചിറ ദിപാഞ്ജലി നൃത്ത സംഘത്തിന്റെ മാനേജരും കേരള പെൻഷണേഴ്സ് യൂണിയൻ അംഗവുമായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഓച്ചിറ ശിവകുമാർ, ദിലീപ് ലാൽ. മരുമക്കൾ: കോമളവല്ലി, ജിൻസി ദിലീപ്. സഞ്ചയനം 24ന് രാവിലെ 8ന്.