കൊല്ലം: സിറ്റി പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ പ്രത്യേക റെയ്ഡിൽ കൊവിഡ് സാഹചര്യം മുതലെടുത്ത് സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തിയ നിരവധിപേർ പിടിയിലായി. ചവറ ആറുമുറിക്കട കള്ളുഷാപ്പിലെ ജീവനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ച തേവലക്കര പടിഞ്ഞാറ്റകര മുറിയിൽ നൂറാംകുഴി വീട്ടിൽ ഷാനവാസ് (38), യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ക്ലാപ്പന സൗത്ത് ഹരിശ്രീയിൽ ഹരിലാൽ (27), ഹരികൃഷ്ണൻ (26), സ്ത്രീപീഡനം നടത്തിയ തട്ടാർകോണം സ്വദേശി ശ്രീകാന്ത് (30), ദന്തഡോക്ടറായ നഹാസിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഇരവിപുരം സ്വദേശി റിയാസ് തുടങ്ങിയവരാണ് വിവിധ പൊലീസ് സ്റ്റേഷനുകളിൽ പിടിയിലായത്. സ്ഥിരംകുറ്റവാളികളുടെ താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.