പുനലൂർ: ജീവനം കാൻസർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ചാലിയക്കരയിലെ തോട്ടം തൊഴിലാളികൾക്ക് ബോധവത്കരണവും ലഘു ലേഖ വിതരണവും നടത്തി. ബോൺ കാസർ ബോധവത്കരണത്തിന്റെ ഭാഗമായിട്ടായിരുന്നു പരിപടികൾ സംഘടിപ്പിച്ചത്. സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ വാർഡ് അംഗം ജി.ഗിരീഷ് കുമാറിന് ലഘു ലേഖ നൽകി പരിപാടികൾ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പി.ജി.സന്തോഷ്,കെ.സി.ശശികുമാർ, ആർ.സുഭാഷ്പാലേരി, ലിസി തുടങ്ങിയവർ സംസാരിച്ചു.