ചാത്തന്നൂർ : ചാത്തന്നൂർ ഗവ. എൽ.പി സ്കൂൾ സമ്പൂർണ ഡിജിറ്റൽ വിദ്യാലയമായി. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പാക്കുന്ന മൊബൈൽ ഫോൺ വിതരണം ജി.എസ്.ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു അദ്ധ്യക്ഷത വഹിച്ചു. മികച്ച കുട്ടികൾക്ക് സമ്മാനവിതരണവും നടത്തി.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അമൽചന്ദ്രൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. സജീവ്കുമാർ, പഞ്ചായത്തംഗം രേണുക രാജൻ, മദർ പി.ടി.എ പ്രസിഡന്റ് എൽ. ബബിത, ഹൈസ്കൂൾ പ്രഥമാദ്ധ്യാപിക കമലമ്മ, പി. രാജീവ്, സ്കൂൾ പ്രഥമാദ്ധ്യാപിക ജി.വി. ജ്യോതി, സ്റ്റാഫ് സെക്രട്ടറി ആർ. സോണി തുടങ്ങിയവർ സംസാരിച്ചു.
ചാത്തന്നൂർ താഴം നടമുക്ക് വാട്സ് ആപ്പ് കൂട്ടായ്മയും 2001 ബാച്ച് പൂർവവിദ്യാർത്ഥികളും ചേർന്നാണ് സ്കൂളിലേയ്ക്ക് ആവശ്യമായ മൊബൈൽഫോണുകൾ വാങ്ങി നൽകിയത്.