കൊല്ലം: വ​ട​ക്കേ​വി​ള ശ്രീ​നാ​രാ​യ​ണ കോ​ളേ​ജ് ഒ​ഫ് ടെ​ക്‌​നോ​ള​ജി​യിൽ ഇ​ന്റേ​ണൽ ക്വാ​ളി​റ്റി അ​ഷ്വറൻ​സ് സെ​ല്ലി​ന്റെ ആ​ഭി​മു​ഖ്യ​ത്തിൽ ''സ്റ്റേ​റ്റ് അ​സസ്​മെന്റ് ആൻ​ഡ് അ​ക്ര​ഡി​റ്റേ​ഷൻ - ഒ​രു അ​വ​ലോ​ക​നം'' എ​ന്ന വി​ഷ​യ​ത്തിൽ സി​നർ​ജി 2021 വെ​ബി​നാർ സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന ഉ​ന്ന​ത ​വി​ദ്യാ​ഭ്യാ​സ സ​മി​തി വൈ​സ് ചെ​യർ​മാ​ൻ ഡോ. രാ​ജൻ ഗു​രു​ക്കൾ ഉ​ദ്​ഘാ​ട​നം നിർ​വഹി​ച്ചു. റി​സർ​ച്ച് ഓ​ഫീ​സർ ഡോ. വി. ഷെ​ഫീ​ഖ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ശ്രീ​നാ​രാ​യ​ണ കോ​ളേ​ജ് ഒഫ് ടെ​ക്‌​നോ​ള​ജി, ശ്രീ​നാ​രാ​യ​ണ ഇൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് ആ​യുർ​വേ​ദി​ക് സ്റ്റ​ഡീ​സ് ആൻഡ് റി​സർ​ച്ച്, ശ്രീ​നാ​രാ​യ​ണ ഇൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് ടെ​ക്‌​നോ​ള​ജി, ആർ. ശ​ങ്കർ കോ​ളേ​ജ് ഒ​ഫ് ആർ​ട്‌​സ് ആൻഡ് സ​യൻ​സ് എ​ന്നി​വ​യി​ലെ പ്രിൻ​സി​പ്പൽ​മാർ, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​കൾ എ​ന്നി​വർ പ​ങ്കെ​ടു​ത്തു. ശ്രീ​നാ​രാ​യ​ണ എ​ഡ്യൂ​ക്കേ​ഷ​ണൽ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി പ്രൊ​ഫ. കെ. ശ​ശി​കു​മാർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡന്റ് എം.എൽ. അ​നി​ധ​രൻ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എസ്.എൻ കോ​ളേ​ജ് ഒ​ഫ് ടെ​ക്‌​നോ​ള​ജി പ്രിൻ​സി​പ്പൽ ഡോ. അ​നി​താശ​ങ്കർ സ്വാ​ഗ​തവും ഇ​ന്റേ​ണൽ ക്വാ​ളി​റ്റി അ​ഷ്വ​റൻ​സ് സെൽ കോ​-​ഓർ​ഡി​നേ​റ്റർ എസ്. സീ​ത ന​ന്ദിയും പറഞ്ഞു.