കൊല്ലം: ഫുട്ബാൾ കളിക്കിടെയുണ്ടായ വഴക്കിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയ വിരോധത്തിൽ വീടുകയറി ആക്രമണം നടത്തിയ യുവാവ് പിടിയിൽ. കുറ്റിച്ചിറ മാതൃകാനഗർ 52ൽ ഇജാസെന്ന് വിളിക്കുന്ന അനീസാണ് (21) പിടിയിലായത്. പ്രതിയുടെ നേതൃത്വത്തിൽ ഞായറാഴ്ച്ച രാത്രി 9ന് കൊറ്റങ്കര പേരൂർ തടവിള തെക്കതിൽ മുഹമ്മദ് യാസി​ന്റെ വീട്ടിൽ കയറിയാണ് അക്രമം നടത്തിയത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. കിളികൊല്ലൂർ എസ്.എച്ച്.ഒ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.