കൊല്ലം: ദേശസാത്കൃത ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള ക്രേന്ദസർക്കാർ നയത്തിനെതിരേ ഓൾ ഇന്ത്യ ബാങ്ക്​ പെൻഷണേഴ്‌​സ്​ ആൻഡ്​ റിട്ടയറീസ്​ കോൺഫെഡറേഷൻ ഇന്ന് വൈകിട്ട് 6.30ന് പ്രതിഷേധം സംഘടിപ്പിക്കുന്നു. മന്ത്രി കെ.എൻ. ബാലഗോപാൽ വെബിനാർ ഉദ്ഘാടനം ചെയ്യും. ആർ. ചന്ദ്രസേനൻ (ചെയർമാൻ, എ.ബി.ആർ.ഒ.എ യൂണിറ്റ്,​ എസ്.ബി.ടി) മുഖ്യ പ്രഭാഷണം നടത്തും. പി.ബി. തോമസ്​,​ എബ്രഹാം ഷാജി ജോൺ,​ എ.ഐ.ബി.ഒ.സി കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റ് അനിൽകുമാർ എന്നിവർ സംസാരിക്കും. കൊല്ലം ജില്ലയിലെ 200 ഓളം റിട്ടയർ ചെയ്ത ജീവനക്കാർ വെബിനാറിൽ പങ്കെടുക്കുമെന്ന്​ ജില്ലാ പ്രസിഡന്റ് എസ്​. രാജൻ അറിയിച്ചു.