പരവൂർ: കോട്ടപ്പുറം എൽ.പി സ്കൂളിലെ ഫോൺ ലൈബ്രറിയിലേക്ക് പരവൂർ റീജിയണൽ കോ - ഓപ്പറേറ്റീവ് ബാങ്ക് മൂന്ന് ഫോണുകൾ വാങ്ങിനൽകി. വിവിധ സ്കൂളുകളിലെ അൻപതോളം വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങാൻ പലിശരഹിത വായ്‌പയും നൽകി. ബാങ്ക് പ്രസിഡന്റ് വിജയകുമാരക്കുറുപ്പ് സ്കൂൾ എച്ച്.എം മിനിക്ക് ഫോണുകൾ കൈമാറി. ബാങ്ക് സെക്രട്ടറി സി. പ്രസാദ്, കൗൺസിലർ എസ്. ശ്രീലാൽ, എസ്.എം.സി ചെയർമാൻ അരുൺ പനയ്ക്കൽ, അജിത്ത്, അഭിൽദാസ് തുടങ്ങിയവർ സംസാരിച്ചു.