പരവൂർ: ശബരി എക്സ്‌പ്രസിന് പരവൂർ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നൂറിലധികം യാത്രക്കാർ ഒപ്പിട്ടുനൽകിയ നിവേദനം ജി.എസ്. ജയലാൽ എം.എൽ.എയ്ക്ക് കൈമാറി. റെയിൽവേ മന്ത്രാലയത്തിന് കൈമാറുന്നതിനായി പരവൂർ നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. ശ്രീലാൽ നിവേദനം നൽകിയത്.
തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് രാവിലെ 6.10നും 6.15നുമുള്ളവ കഴിഞ്ഞാൽ പിന്നെ ഉച്ചയ്ക്ക് 12.45നാണ് പരവൂരിൽ നിറുത്തുന്ന അടുത്ത ട്രെയിനുള്ളത്. രാവിലെ 7ന് തിരുവനന്തപുരത്ത് നിന്ന് യാത്ര തുടങ്ങുന്ന ശബരി എക്സ്‌പ്രസിന് സ്റ്റോപ്പ് അനുവദിച്ചാൽ പരവൂരുകാരുടെ യാത്രാക്ളേശത്തിന് പരിഹാരമാകുമെന്ന് നിവേദനത്തിൽ പറയുന്നു.