എഴുകോൺ: കേരള പ്രവാസി സംഘം നെടുവത്തൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീധന വിരുദ്ധ കൂട്ടായ്‌മ സംഘടിപ്പിച്ചു. നെടുമൺകാവ് ജംഗ്ഷനിൽ നടന്ന കൂട്ടായ്മ സംസ്ഥാന സാമൂഹ്യ ക്ഷേമ ബോർഡ് ചെയർ പേഴ്സൺ സൂസൻകോടി ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം നെടുവത്തൂർ ഏരിയ പ്രസിഡന്റ് റെജി പണിക്കർ അദ്ധ്യക്ഷത വഹിച്ചു. കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാൽ, കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രശോഭ, പ്രവാസി സംഘം ജില്ലാ സെക്രട്ടറി നിസാർ അമ്പലംകുന്ന്, സംസ്ഥാന കമ്മിറ്റിയംഗം ആർ. രാധാകൃഷ്ണൻ, സി.പി.എം നെടുവത്തൂർ ഏരിയ കമ്മിറ്റിയംഗങ്ങളായ എം.എസ്. ശ്രീകുമാർ, എ. അഭിലാഷ്, കരീപ്ര ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.എസ്.സജീവ് തുടങ്ങിയവർ സംസാരിച്ചു. പ്രവാസി സംഘം ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം സി. അജയകുമാർ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രവാസി സംഘം ഏരിയ സെക്രട്ടറി ആർ. മനോഹരൻ സ്വാഗതവും മേഖല പ്രസിഡന്റ് ഇ.കെ. കരീം നന്ദിയും പറഞ്ഞു.