digital

പരവൂർ: കൂനയിൽ ഗവ. എൽ.പി സ്‌കൂളിന്റെ സമ്പൂർണ ഡിജിറ്റൽ സംവിധാനം ഏർപ്പെടുത്തിയതിന്റെ ഉദ്ഘാടനം പരവൂർ നഗരസഭാ ചെയർപേഴ്സൺ പി. ശ്രീജ നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി. അംബിക ഡിജിറ്റൽ സ്കൂൾ പ്രഖ്യാപനം നടത്തി. കൗൺസിലർ ടി.സി. രാജു, എസ്.എം.സി. ചെയർമാൻ ജെസിൻ, സ്കൂൾ എച്ച്.എം ഷെമി ബായി, അദ്ധ്യാപകരായ പി.ജെ. പ്രവീണ, ആശ, സജിത, റംസി, ചിഞ്ചു, സന്തോഷ് കുമാർ, പ്രത്യുഷ തുടങ്ങിയവർ പങ്കെടുത്തു. നിർദ്ധന വിദ്യാർത്ഥികൾക്കുള്ള മൊബൈൽ ഫോൺ വിതരണവും ചടങ്ങിൽ നടന്നു.