പരവൂർ: മാസങ്ങളായി നിറുത്തിവച്ചിരുന്ന കലയ്ക്കോട് - പരവൂർ - പാരിപ്പള്ളി വഴി തിരുവന്തപുരം മെഡിക്കൽ കോളേജിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാംഭിച്ചു. 2003ൽ ആരംഭിച്ച സർവീസ് നല്ല കളക്ഷൻ ലഭിച്ചിരുന്ന സമയത്താണ് യാതൊരു മുന്നറിയിപ്പുകളുമില്ലാതെ നിറുത്തലാക്കിയത്. കലയ്‌ക്കോട്, പരവൂർ എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പൊയ്ക്കൊണ്ടിരുന്ന രോഗികൾക്ക് ഇത് തിരിച്ചടിയായി. രാവിലെ 5.30ന് കലയ്‌ക്കോട് നിന്ന് യാത്ര തിരിച്ച് പരവൂർ, പാരിപ്പളളി, ആറ്റിങ്ങൽ, മെഡിക്കൽ കോളേജ് വഴിയാണ് ബസ് തിരുവനന്തപുരത്ത് എത്തുന്നത്.