job

കൊല്ലം: കൊവിഡ് നിയന്ത്രണ ഇളവുകളിൽ ദിവസവേതന തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ പരിഗണിക്കാത്തതിനെ തുടർന്ന് സാധാരണക്കാരുടെ വീടുകൾ പട്ടിണിയിലേക്ക്. മിക്ക തൊഴിലിടങ്ങളിലും തൊഴിലാളികളുടെ എണ്ണം കുറച്ചിട്ടുണ്ട്.

കൃത്യമായ എണ്ണം തൊഴിലാളികൾ വേണ്ടിവരുന്ന നിർമ്മാണ മേഖലയിലാകട്ടെ അസംസ്കൃത വസ്തുക്കളുടെ വിലവർദ്ധനവ് മൂലം ഭാഗീകമായി സ്തംഭിച്ചിരിക്കുകയാണ്. സ്ത്രീകൾ കൂടുതലായി ജോലിചെയ്യുന്ന വ്യാപാരസ്ഥാപനങ്ങളിലും ജീവനക്കാരെ മൂന്നിലൊന്നായി കുറയ്ക്കാനുള്ള തീരുമാനത്തിലാണ്. ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നാലുപേർ ജോലിചെയ്തിരുന്ന സ്വകാര്യബസുകളിൽ നിലവിൽ രണ്ടുപേരായി ചുരുങ്ങി. ജില്ലയിലെ ആയിരം സ്വകാര്യബസുകളിലൂടെ മാത്രം രണ്ടായിരം പേർക്കാണ് പ്രതിദിനം പ്രത്യക്ഷ തൊഴിൽനഷ്ടം ഉണ്ടാകുന്നത്.

വ്യപാരശാലകൾ, ചെറുകിട വ്യവസായ സ്ഥാപനങ്ങൾ, വിവിധ നിർമ്മാണ യൂണിറ്റുകൾ എന്നിവിടങ്ങളിലെ തൊഴിൽ നഷ്ടം കൂടി കണക്കിലെടുക്കുമ്പോൾ വരുമാനമില്ലാത്ത സാധാരണക്കാരുടെ എണ്ണം വലിയ സംഖ്യയാകും.

തൊഴിൽ നഷ്ടം: 40 - 50%

ജീവനക്കാർ കുറയുന്നത്

1. വസ്ത്രവ്യാപാര സ്ഥാപനങ്ങൾ

2. ഫാൻസി, ഡെക്കറേഷൻ വ്യാപാരം

3. സ്വകാര്യ സ്ഥാപനങ്ങൾ

4. സ്വകാര്യ ബസുകൾ

5. വർക്ക്ഷോപ്പ്, സ്പെയർ പാർട്സ്

6. ചെറുകിട നിർമ്മാണ യൂണിറ്റുകൾ

7. ഫീൽഡ് ജീവനക്കാർ

പൂർണമായും തൊഴിൽ നഷ്ടം

1. സിനിമ പ്രദർശന ശാലകൾ

2. ഓഡിറ്റോറിയങ്ങൾ

3. ഹൗസ് ബോട്ടുകൾ, റിസോർട്ടുകൾ

4. പാർക്കുകൾ

5. ബാർ ഹോട്ടലുകളിലെ പാചകക്കാർ

6. വിനോദ സഞ്ചാരം

7. കേറ്ററിംഗ്, പന്തൽ

8. ലൈറ്റ് ആൻഡ് സൗണ്ട്

9. ക്ഷണക്കത്തുകൾ വിൽപ്പന, പ്രിന്റിംഗ്

10. നാടകം, സ്റ്റേജ് ഷോ, കലാപരിപാടികൾ

''

തൊഴിലിടങ്ങൾ സംരക്ഷിക്കാൻ അടിയന്തര സർക്കാർ ഇടപെടലുണ്ടാകണം. ജില്ലയിലെ തൊഴിൽ നഷ്ടം സാമ്പത്തിക, സാമൂഹിക അരക്ഷിതാവസ്ഥയ്ക്ക് കാരണമാകും.

തൊഴിലാളികൾ