sasi

​​​​​കൊല്ലം: എൻ.സി.പി നേതാവായ ഹോട്ടൽ ഉടമ കുണ്ടറ സ്വദേശിനിയായ യുവതിയെ അപമാനിച്ചെന്ന പരാതി ഒത്തുതീർപ്പാക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ ഇടപെട്ടെന്ന് ആരോപണം. പാർട്ടി നിർവാഹക സമിതി അംഗമാണ് ആരോപണ വിധേയൻ. വിഷയം പരിഹരിക്കണമെന്ന് യുവതിയുടെ പിതാവിനോട് മന്ത്രി ഫോണിൽ ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. എൻ.സി.പി ബ്ലോക്ക് ഭാരവാഹിയാണ് യുവതിയുടെ പിതാവ്.

പെൺകുട്ടി പറയുന്നത്: കഴിഞ്ഞ മാർച്ച് 6ന് കുണ്ടറയിലെ പത്മാകരന്റെ ഹോട്ടലിന് മുന്നിലൂടെ പോകവേ, 'ബി.ജെ.പിക്കാരീ ഇങ്ങോട്ട് വാ' എന്നുപറഞ്ഞ് അകത്തേക്ക് വിളിച്ചു. കൈയിൽ കയറിപ്പിടിച്ചു. ആ ദിവസങ്ങളിൽ പരാതി നൽകാൻ കഴിഞ്ഞില്ല. ജൂൺ 28നാണ് കുണ്ടറ സ്റ്റേഷനിൽ പരാതി നൽകിയത്. പൊലീസ് കേസെടുത്തില്ല. കാരണം സ്റ്റേഷനിൽ നിരന്തരം അന്വേഷിച്ചതോടെയാണ് പിതാവിനെ ഈ മാസം 4ന് മന്ത്രി ഫോണിൽ വിളിച്ചത്.

യുവതി കഴിഞ്ഞ പ‌ഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. കാശ് വാങ്ങിയാണ് ബി.ജെ.പി സ്ഥാനാർത്ഥിയായതെന്ന് ആരോപിച്ച് നവമാദ്ധ്യമങ്ങളിൽ അപമാനിച്ചതായും യുവതി പരാതി നൽകിയിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണെന്ന് കുണ്ടറ പൊലീസ് പറഞ്ഞു. കേസെടുത്തിട്ടില്ല.

രാഷ്ട്രീയ ഗൂഢാലോചനയെന്ന്

പരാതിക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന വാദം ഉയർന്നിട്ടുണ്ട്. യുവതിയുടെ പിതാവിനെ അടുത്തിടെ കൊലപാതകശ്രമ കേസിൽ റിമാൻഡ് ചെയ്തു. ഇങ്ങനെയുള്ളവരെ പാർട്ടി സ്ഥാനങ്ങളിൽ തുടരാൻ അനുവദിക്കരുതെന്ന് പാർട്ടി കമ്മിറ്റിയിൽ താൻ നിലപാടെടുത്തതായി ജി. പത്മാകരൻ പറഞ്ഞു. ഇതിന്റെ പ്രതികാരമാണ് പരാതി. യുവതി പരാതി നൽകിയതിന്റെ തൊട്ടടുത്ത ദിവസം സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് താനും പൊലീസിൽ പരാതി നൽകി. ഹോട്ടലിലെയും നേരെ എതിർവശത്തെ പൊലീസ് സ്റ്റേഷനിലെയും സി.സി ടിവി ദൃശ്യങ്ങൾ പരിശോധിക്കാം.ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്ന് ജി. പത്മാകരൻ പറഞ്ഞു.

ജി.​ ​പ​ത്മാ​ക​ര​നെ​തി​രെ​ ​കേ​സെ​ടു​ത്തു

യു​വ​തി​യെ​ ​അ​പ​മാ​നി​ച്ച​ ​പ​രാ​തി​യി​ൽ​ ​എ​ൻ.​സി.​പി​ ​സം​സ്ഥാ​ന​ ​നി​ർ​വാ​ഹ​ക​ ​സ​മി​തി​ ​അം​ഗം​ ​ജി.​ ​പ​ത്മാ​ക​ര​നെ​തി​രെ​ ​കു​ണ്ട​റ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​പെ​ൺ​കു​ട്ടി​യു​ടെ​ ​മൊ​ഴി​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ ​ശേ​ഷം​ ​സ്ത്രീ​ക​ളു​ടെ​ ​അ​ന്ത​സി​ന് ​കോ​ട്ടം​ ​വ​രു​ത്ത​ൽ,​ ​ശ​ല്യം​ ​ചെ​യ്യ​ൽ​ ​എ​ന്നീ​ ​വ​കു​പ്പു​ക​ൾ​ ​ചു​മ​ത്തി​യാ​ണ് ​കേ​സെ​ടു​ത്ത​ത്.

'' പാർട്ടി പ്രശ്നമാണെന്ന് കരുതിയാണ് ഇടപെട്ടത്. വിഷയം മനസിലായപ്പോൾ സംഭാഷണം അവസാനിപ്പിച്ചു. പിന്നീട് ഇടപെട്ടിട്ടില്ല.

എ.കെ. ശശീന്ദ്രൻ, മന്ത്രി

''പരാതിക്കാരിയെ നേരിൽ കണ്ടിട്ടുപോലുമില്ല. സംഭവത്തിന് പിന്നിൽ പാർട്ടിക്കുള്ളിലെ ചില പ്രശ്നങ്ങളാണ്.

ജി. പത്മാകരൻ

എൻ.സി.പി നിർവാഹക സമിതി അംഗം