എഴുകോൺ: ജന്മനാലുള്ള അന്ധതയെ അവഗണിച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ മുക്കൂട് വട്ടവിള കിഴക്കതിൽ ജോൺ പണിക്കരെ (എബി) രമേശ് ചെന്നിത്തല എം.എൽ.എ ഫോണിൽ വിളിച്ച് അനുമോദിച്ചു. ചെന്നിത്തലയുടെ നിർദ്ദേശപ്രകാരം യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിദ്യാർത്ഥിയെ വീട്ടിലെത്തി പുരസ്കാരം നൽകി ആദരിച്ചു. മഹേഷ് പാറയ്‌ക്കൽ, എഴുകോൺ ഗ്രാമപഞ്ചായത്ത് അംഗം സിബി, യൂത്ത് കോൺഗ്രസ് നെടുമ്പായിക്കുളം ബൂത്ത് പ്രസിഡന്റ് ബോണി ചിരങ്കാവിൽ, മുക്കൂട് ബൂത്ത് പ്രസിഡന്റ് രാജു തുടങ്ങിയവർ പങ്കെടുത്തു.