പുത്തൂർ: മൂന്ന് മാസത്തിലേറെയായി പവിത്രേശ്വരം വില്ലേജ് ഓഫിസിൽ വില്ലേജ് ഓഫീസർ ഇല്ലാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി പവിത്രേശ്വരം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. അത്യാവശ്യ സർട്ടിഫിക്കറ്റിന് എത്തുന്നവർക്ക് വില്ലേജ് ഓഫീസറുടെ അഭാവംപല പ്രതിസന്ധികളുമുണ്ടാക്കുന്നുണ്ട്. പവിത്രേശ്വരം വില്ലേജോഫീസിന്റെ മുന്നിൽ നടന്ന പ്രതിഷേധ ധർണ ബി.ജെ.പി കുന്നത്തൂർ നിയോജക മണ്ഡലം പ്രസിഡന്റ് ബൈജു ചെറു പൊയ്ക ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് സമിതി സെക്രട്ടറി അനിൽ കരിമ്പിൻ പുഴ അദ്ധ്യക്ഷനായി. സന്തോഷ് ചിറ്റേടം ,പുത്തൂർ ബാഹുലേയൻ. മധു വട്ടവിള ,സുരേഷ് ഇടവട്ടം, ശ്രീജ സുധീഷ്, ജലജൻ എന്നിവർ സംസാരിച്ചു.