കരുനാഗപ്പള്ളി: ആദിനാട് മൾട്ടി പർപ്പസ് സഹകരണ സംഘത്തിന്റെ ഉദ്ഘാടനം എ.എം. ആരിഫ് എം.പി നിർവഹിച്ചു. . ബാങ്ക് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണപിള്ള അദ്ധ്യക്ഷനായി. ആദ്യ നിക്ഷേപം സി.ആർ. മഹേഷ് എം.എൽ.എയും കൗണ്ടർ ഉദ്ഘാടനം സോഷ്യൽ വെൽഫയർ ബോർഡ് ചെയർപേഴ്സൺ സൂസൻകോടിയും നിർവഹിച്ചു. പി.ആർ. വസന്തൻ, ബി.എസ്. പ്രവീൺദാസ്, ആർ. സോമൻപിള്ള, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വസന്ത രമേശ്, ഗേളി ഷൺമുഖൻ തുടങ്ങിയവർ സംസാരിച്ചു.