കൊല്ലം: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ കൊല്ലം ടൗൺ മേഖലയിലെ തേവള്ളി, കടപ്പാക്കട, മുണ്ടയ്ക്കൽ ശക്തികുളങ്ങര യൂണിറ്റുകൾ സമാഹരിച്ച 5,20,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. യൂണിയൻ ജില്ലാ സെക്രട്ടറി കെ. രാജേന്ദ്രൻ, ട്രഷറർ കെ. സമ്പത്ത് കുമാർ, ടൗൺ മേഖലാ പ്രസിഡന്റ് ഡോ. എം. വിശ്വനാഥൻ, സെക്രട്ടറി എൻ.പി. ജവഹർ, ട്രഷറർ എൻ. പൃഥ്വിരാജ്, കെ. ഗോപിനാഥൻ, എ. അബ്ദുൽ റഹിം എന്നിവർ ചെക്കുകളും ഡ്രാഫ്റ്റുകളും കൈമാറി.