കൊല്ലം: മുണ്ടയ്ക്കൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ബേബി ചാക്കോ അനുസ്മരണവും മൊബൈൽ ഫോൺ വിതരണവും നടത്തി. മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. സമിതി വൈസ് പ്രസിഡന്റ് ആർ. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ നികുതി അപ്പീൽ സ്ഥിരം സമിതി ചെയർമാൻ എ.കെ. സവാദ് അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി എം.എച്ച്. നിസാമുദ്ദീൻ, ജോ. സെക്രട്ടറി ഡി. മൈക്കിൾ രാജു തുടങ്ങിയവർ പങ്കെടുത്തു.