കൊല്ലം: പ്രവാസ ജീവിതം മതിയാക്കി മടങ്ങിയെത്തിയ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് സൗദി നാഷണൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റും റിയാദിലെ എൻ.ആർ.കെ വെൽഫെയർ ഫോറം ചെയർമാനുമായ വടക്കേവിള അഷറഫിന് കോൺഗ്രസ് വടക്കേവിള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വടക്കേവിള മണ്ഡലം പ്രസിഡന്റ് ശിവരാജൻ, പള്ളിമുക്ക് ഡിവിഷൻ പ്രസിഡന്റ് അബ്ദുൽ ജലീൽ, ബൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആശാ സാദിഖ് തുടങ്ങിയവർ സംസാരിച്ചു.