കരുനാഗപ്പള്ളി: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സംസ്ഥാന തലത്തിൽ ഉദ്ഘാടനം ചെയ്ത മകൾക്കൊപ്പം പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കരുനാഗപ്പള്ളിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സ്ത്രീധനത്തെ ചൊല്ലി നാടെങ്ങും നടക്കുന്ന പീഡനങ്ങൾക്കും കൊലപാതകങ്ങൾക്കും ആത്മഹത്യകൾക്കും എതിരെയാണ് പരിപാടി സംഘടിപ്പിച്ചത്. കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷന് മുൻപിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എൽ.കെ.ശ്രീദേവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സെവന്തി കുമാരി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരായ എൻ.അജയകുമാർ, നീലികുളം സദാന്ദൻ, പാർട്ടി നേതാക്കളായ കളീക്കൽ ശ്രീകുമാരി, മാരിയത് ബീവി, ആനി പൊൻ,രാധമണി, മായ, ഷംന ഷാനു, സിന്ധു ശ്രീകുമാർ,മോളി, തുടങ്ങിയവർ സംസാരിച്ചു .