കരുനാഗപ്പള്ളി : കുലശേഖരപുരം നീലികുളം കെയർ ആൻഡ് ഷെയർ ചാരിറ്റിയുടെ നേതൃത്വത്തിൽ നാലാമത്തെ കാമ്പയിന്‌ തുടക്കം കുറിച്ചു.സഞ്ജീവനി എന്ന്‌ നാമകരണം ചെയ്തിരിക്കുന്ന പരിപാടിയിൽ പന്ത്രണ്ടോളം കുടുംബങ്ങളിലെ കിടപ്പുരോഗികൾക്ക്‌ മരുന്നു വാങ്ങി നൽകി. അമൃത ആയുർവേദ മെഡിക്കൽ കോളേജിലെ പ്രൊഫ.കെ .പി .നമ്പൂതിരി ഉദ്ഘാടനം നിർവഹിച്ചു. നിസാർ
ആണോലിൽ, സുനിൽ, മുനീർ, ശ്യാം,ഗംഗാധരൻ പിള്ള, നിസാർ കുയിൽ, ഗോപൻ തുടങ്ങിയവർ പങ്കെടുത്തു.