കുണ്ടറ: ആശുപത്രിമുക്ക് സെൻട്രൽ മെഡിക്കൽ സ്റ്റോർ ഉടമ ആറുമുറിക്കട പറങ്കിമാംവിള മോളി ഭവനിൽ ഗീവർഗീസ് പണിക്കരുടെ ഭാര്യ ജി.ഡി. മറിയാമ്മ (റിട്ട. പ്രിൻസിപ്പൽ, വി.എച്ച്.എസ്.എസ്, വെള്ളിമൺ, 73) നിര്യാതയായി. ചേപ്പാട് ഞാപ്പള്ളിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് രാവിലെ 11ന് കുണ്ടറ വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ഡോ. മോളി വർഗീസ് (വെറ്ററിനറി സർജൻ, അമ്പലത്തുംകാവ് മൃഗാശുപത്രി), പോൾ വർഗീസ് (സെൻട്രൽ മെഡിക്കൽസ്, കുണ്ടറ). മരുമക്കൾ: ബിജു കുര്യൻ (ജനറൽ മാനേജർ, വ്യവസായ വകുപ്പ്, കൊല്ലം), ആൽബി മെറിൻ ജോസ് (വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, കാസർകോട്).