കൊല്ലം: 'കച്ചവടമല്ല കല്യാണം' എന്ന മുദ്രാവാക്യമുയർത്തി കേരളാ പ്രദേശ് മഹിളാ കോൺഗ്രസ് കൊല്ലം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'മകൾക്കൊപ്പം' എന്ന പേരിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ഇരവിപുരം മാടൻനടയിൽ നടന്ന പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി ലൈലാ കുമാരി ഉദ്‌ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി പൊന്നമ്മ മഹേശൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റും കൗൺസിലറുമായ ഹംസത്ത് ബീവി അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് കൊല്ലൂർവിള മണ്ഡലം പ്രസിഡന്റ് മഷ്‌കൂർ, ബൈജു, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ശ്രീജ തുടങ്ങിയവർ സംസാരിച്ചു.