കൊട്ടിയം: സിറ്റിസൺ പ്രൊട്ടക്ഷൻ ഫാറത്തിന്റെ ഉസ്താദുമാർക്കൊരു സ്നേഹ സാന്ത്വനം പദ്ധതി പ്രകാരം അറഫാ സന്ദേശവും പെരുന്നാൾ കിറ്റ് വിതരണവും നടത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മൈലക്കാട്ട് നടന്ന ചടങ്ങ് പെരിങ്ങാട് ഉസ്താദ് അബു മുഹമ്മദ് ഇദ്രീസ് ഷാഫി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയർമാൻ മൈലക്കാട് ഷാ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ സയ്യിദ് മുഹ്സിൻ കോയാ തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുകയും അറഫാ സന്ദേശം നൽകുകയും ചെയ്തു. ഇ.ആർ. സിദ്ദീഖ് മന്നാനി, അയ്യൂബ് ഖാൻ മഹ്ളരി എന്നിവർ സംസാരിച്ചു.