ഓച്ചിറ: കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച രാജീവ് ഗാന്ധി റഫറൽ ലൈബ്രറിയ്ക്ക് പുസ്തകം ശേഖരിക്കുന്ന ചടങ്ങ് കളരിക്കൽ സലിം കുമാറിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങി സി.ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി.എസ്.വിനോദ് അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ, ജി. ശശികുമാർ, അൻസാർ. എ. മലബാർ, കെ. ശോഭ കുമാർ, മെഹർ ഖാൻ ചേന്നല്ലൂർ, ദിലീപ് ശങ്കർ, രാധാകൃഷ്ണൻ, എച്ച്.എസ്. ജയ് ഹരി, മോഹനൻ പിള്ള, സുധാകരൻ, ആർ.വി.വിശ്വ കുമാർ തുടങ്ങിയവർ സംസാരിച്ചു.