ചാത്തന്നൂർ: യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചാത്തന്നൂർ ഊറാംവിള വസന്ത വിലാസത്തിൽ പരേതനായ വസന്തകുമാരന്റെ മകൻ അജികുമാറാണ് (36) മരിച്ചത്. ഏറെനാൾ വിദേശത്തായിരുന്നു. മാസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്. ഇന്നലെ രാവിലെ ഒൻപതരയോടെ കിടപ്പുമുറിയിൽ കയറി കതകടച്ചു. ഏറെ കഴിഞ്ഞും തുറക്കാതിരുന്നതോടെ മൊബൈൽ ഫോണിൽ വിളിച്ചിട്ടും പ്രതികരിച്ചില്ല. തുടർന്ന് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. അമ്മ: വരദകുമാരി. സഹോദരങ്ങൾ: അശോക് കുമാർ, അശ്വതി. ചാത്തന്നൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.