navas
മുസ്ലീം ലീഗ് ഉപവാസ സമരം യു.ഡി.എഫ് കുന്നത്തൂർ നിയോജക മണ്ഡലം കൺവീനർ കാരാളി വൈ .എ സമദ് ഉദ്ഘാടനം ചെയ്യുന്നു.

ശാസ്താംകോട്ട: മുസ്ലിം ലീഗ് പടിഞ്ഞാറെ കല്ലട പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരാളി മുക്കിൽ ഉപവാസ സമരം നടത്തി. ഇന്ധന വില വർദ്ധനവ് പിൻവലിക്കുക, ന്യൂനപക്ഷങൾക്കുള്ള സ്കോളർഷിപ്പ് പഴയപടി നിലനിറുത്തുക, കൊവിഡ് വാക്സിൻ വിതരണം വേഗത്തിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപവാസം സംഘടിപ്പിച്ചത്. യു .ഡി .എഫ് കുന്നത്തൂർ നിയോജക മണ്ഡലം കൺവീനർ കാരാളി വൈ . എ. സമദ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കോയിക്കടവിൽ സുധാകരൻ അദ്ധ്യക്ഷനായി. മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുഹമ്മദ് ഖുറേഷി മുഖ്യ പ്രഭാഷണം നടത്തി. മക്ക അബ്ദുൾ വഹാബ് ,ഹർഷകുമാർ പാലോട്ട് തറ, ഇസ്മയിൽ കുഞ്ഞ് കുന്നപ്പുഴ, മുഹമ്മദ്കുഞ്ഞ് ഇടപ്പുര, ബിജു വരമ്പേൽ, മുഹമ്മദ് കുഞ്ഞ് അമ്പനാട്ട്, രാജൻ മാങ്കുട്ടം, സുനിൽ കോയിക്കടവിൽ തുടങ്ങിയവർ സംസാരിച്ചു