smvs-

രോഗ്യശാന്തിക്ക് പകരമില്ലാത്ത പര്യായമായി മാറുകയാണ് എസ്.എം.വി ഹെർബൽ റെമഡീസിന്റെ ആയുർവേദ ഔഷധങ്ങൾ. നൂറ് വർഷത്തെ അത്യപൂർവ പാരമ്പര്യമാണ് നാല് തലമുറകളുടെ അനുഗ്രഹവും അറിവുമാണ് ഈ സ്ഥാപനത്തിന്റെ കരുത്ത്. അനുഭവസ്ഥരുടെ ഹൃദയ സാക്ഷ്യങ്ങൾ എസ്.എം.വി ഹെർബൽ റെമഡീസിന്റെ ഔഷധങ്ങളെ രാജ്യാതിർത്തിക്കുമപ്പുറത്തേക്കും എത്തിച്ചിരിക്കുകയാണ്.

അപൂർവ ഔഷധക്കൂട്ടുകളുടെ അത്ഭുത രഹസ്യങ്ങൾ ദൈവാനുഗ്രഹമായി ലഭിച്ച വൈദ്യകുടുംബത്തിലെ നാലാം തലമുറക്കാരനായ സി. രാധാകൃഷ്ണനാണ് എസ്.എം.വി ഹെർബൽ റെമഡീസിന്റെ ഇപ്പോഴത്തെ മാനേജിംഗ് ഡയറക്ടർ. ചക്രപാണി വൈദ്യരുടെയും സരോജനിയുടെയും അഞ്ചാമത്തെ മകനാണ് രാധാകൃഷ്ണൻ. രാധാകൃഷ്ണന്റെ മുതുമുത്തച്ഛൻ ശങ്കരഗണകനാണ് ഔഷധശാല തുടങ്ങിയത്. ശേഷം അദ്ദേഹത്തിന്റെ മകൻ രാമകണിയാരും ചെറുമകൻ ചക്രപാണിയും ഏറ്റെടുത്തു. 2002 ലാണ് രാധാകൃഷ്ണൻ ഏറ്റെടുത്ത് ആധുനിക ഔഷധങ്ങളുടെ നിർമ്മാണം ആരംഭിച്ചത്. തലമുറകളുടെ പാരമ്പര്യത്തിന് കണിക പോലും കോട്ടം സംഭവിക്കാതിരിക്കാൻ ഇപ്പോഴത്തെ അമരക്കാർ ഗുണനിലവാരത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. ഇതിനായി സ്വന്തമായി ലബോറട്ടറി ക്രമീകരിച്ചിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തുന്നു.

വിദഗ്ദ്ധരുടെ മേൽനോട്ടത്തിലാണ് ഔഷധ നിർമ്മാണതിന്റെ ഓരോ ഘട്ടവും. കൂടാതെ ഔഷധ നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ കമ്പനി മാനേജിംഗ് ഡയറക്ടറായ രാധാകൃഷ്ണൻ നേരിട്ടാണ് തിരഞ്ഞെടുക്കുന്നത്. ഗുണനിലവാരമുള്ള അസംസ്കൃത വസ്തുക്കൾ മാത്രം സ്വീകരിക്കുന്നതിനാൽ ഔഷധങ്ങൾക്കും നൂറ് ശതമാനം ഗുണനിലവാരം കമ്പനി ഉറപ്പ് നൽകുന്നു. കമ്പിനി കിഴക്കൻ മലയോര പ്രദേശത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്നതിനാൽ വനത്തിൽ നിന്ന് ഔഷധ നിർമ്മാണത്തിന് ശുദ്ധമായതും ഗുണനിലവാരമുള്ളതുമായ കാട്ടുചെടികളും മറ്റ് ഉത്പന്നങ്ങളും സുലഭമായി ലഭിക്കുന്നുമുണ്ട്

ജി.എം.പി, ഐ.എസ്.ഒ, എഫ്.എസ്.എസ്.എ.ഐ തുടങ്ങിയ അംഗീകാരങ്ങളുള്ള കമ്പിനിയുടെ ഔഷധങ്ങൾ സംസ്ഥാനത്തിന് അകത്തുമുള്ള ഡോക്ടർമാർക്ക് ഒരുപോലെ പ്രിയപ്പെട്ടതും വിശ്വാസമുള്ളതുമാണ്. അതുകൊണ്ട് തന്നെ രാജ്യത്തെ പ്രധാനപ്പെട്ട ആയുർവേദ ചികിത്സ കേന്ദ്രങ്ങളിലെല്ലാം എസ്.എം.വി ഹെർബൽ റെമഡീസിന്റെ ഔഷധങ്ങളാണ് രോഗികൾക്ക് നിർദ്ദേശിക്കുന്നത്. കയറ്റുമതി-ഇറക്കുമതി ലൈസൻസ് ഉള്ളതിനാൽ പല വിദേശ രാജ്യങ്ങളിലേക്ക് ഔഷധങ്ങൾ കയറ്റി അയക്കുന്നുമുണ്ട്. ആധുനികവത്കരണത്തിന്റെ ഭാഗമായി ടാബ്‌ലെറ്റുകൾ, ക്യാപ്സൂളുകൾ, സിറപ്പുകൾ, ഹെർബർ കോസ്മെറ്റിക്സ് തുടങ്ങിയവയും കമ്പനി നിർമ്മിക്കുന്നു.

2021-22 സാമ്പത്തിക വർഷത്തിൽ 25 കോടിയുടെ വിറ്റുവരവാണ് കമ്പിനി പ്രതീക്ഷിക്കുന്നത്. സി. രാധാകൃഷ്ണന്റെ ഭാര്യ സുമംഗല എസ്.എം.വി ഹെർബൽ റെമഡീസ് പ്രൈവറ്റ് ഡയക്ടറാണ്. മകൻ അനന്തകൃഷ്ണൻ തൃശൂർ വൈദ്യരത്നം ആയുർവേദ കോളേജിൽ ബി.എ.എം.എസ് അവസാന വർഷ വിദ്യാർത്ഥിയാണ്. മകൾ അഖില കൃഷ്ണൻ കൊട്ടിയം എൻ.എസ്.എസ് കോളേജ് എൽ.എൽ.ബി നാലാം വർഷ വിദ്യാർത്ഥിനിയാണ്. രാധാകൃഷ്ണൻ കാരുണ്യ കലവറയായ മനുഷ്യസ്നേഹി കൂടിയാണ്. പ്രളയ കാലത്തും കഴിഞ്ഞ വർഷം ലോക്ഡൗൺ കാലത്തും അദ്ദേഹം നിരവധി പേർക്ക് ഭക്ഷ്യധാന്യ കിറ്റുകളും, ഔഷധങ്ങളും, ധനസഹായവും നൽകിയിരുന്നു. ഈ വർഷം വാക്സിൻ ചലഞ്ചിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്ലൊരു തുക സംഭാവനയും നൽകി. കൂടാതെ വിളക്കുടി ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളും അണുവിമുക്തമാക്കാൻ തങ്ങളുടെ കമ്പനിയിൽ നിർമ്മിക്കുന്ന അപരാജിത ധൂപ ചൂർണം വിതരണം ചെയ്യാനും പദ്ധതിയുണ്ടെന്ന് എസ്.എം.വി ഹർബൽ റെമഡീസ് പ്രൈവറ്റ് ലിമിറ്റഡ് ഉടമയും മാനേജിംഗ് ഡയറക്ടറുമായ സി. രാധാകൃഷ്ണൻ പറഞ്ഞു.