ചാത്തന്നൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് എന്റെ ഗ്രാമം കൂട്ടായ്മയും വേളമാനൂർ വികസനസമിതിയും ചേർന്ന് പ്രതിഭാ പുരസ്കാരവും മോട്ടിവേഷൻ പുസ്തക വിതരണവും നടത്തി. വികസനസമിതി ചെയർമാൻ ആർ.ഡി. ലാൽ അദ്ധ്യക്ഷത വഹിച്ചു. സംഗീത സംവിധായകൻ പ്രണവം മധുവിനെ ചടങ്ങിൽ ആദരിച്ചു. പ്രണവം മധു കുട്ടികൾക്ക് അനുമോദന ഫലകം സമ്മാനിച്ചു. തുടർന്ന് കുടുംബശ്രീ അംഗങ്ങൾക്കുള്ള ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ വിത്ത് വിതരണം ഡി.സി.സി അംഗം വിനോദ് പാരിപ്പള്ളി നിർവഹിച്ചു. ജി. സന്തോഷ് കുമാർ നന്ദി പറഞ്ഞു.