കുന്നത്തൂർ : പഴയ ബസ് സ്റ്രാൻഡ് ശക്തിപാദ ആശ്രമം - കനാൽ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആർ.എസ്.പി ആവശ്യപ്പെട്ടു. വർഷങ്ങളായി വെള്ളക്കെട്ടും കുഴിയുമായി കിടക്കുന്ന റോഡ് ദിവസവും നിരവധി ആളുകളാണ് ആശ്രയിക്കുന്നത്. അധികൃതരോട് പരാതി പറഞ്ഞിട്ടും റോഡ് നവീകരിക്കുന്നതിന് നടപടി ഉണ്ടായിട്ടില്ല.ഈ സാഹചര്യത്തിൽ ആർ.എസ് .പി പെരുവേലിക്കര ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ സമരത്തിന് നേതൃത്വം കൊടുക്കാൻ തീരുമാനിച്ചു. ബ്രാഞ്ച് കമ്മിറ്റി യോഗം സംസ്ഥാന കമ്മിറ്റി അംഗം കെ.ജി.വിജയദേവൻ പിള്ള ഉദ്ഘാടനം ചെയ്തു. ശാസ്താംകോട്ട ലോക്കൽ സെക്രട്ടറി വിജയചന്ദ്രൻ നായർ അദ്ധ്യക്ഷനായി. ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ പ്രകാശ്,ജയൻ,ബാബു, സരസ്വതി അമ്മ,ഷൈനി മോൾ, പൊന്നച്ചൻ തുടങ്ങിയവർ സംസാരിച്ചു.