പുനലൂർ: എസ്.എൻ.ഡി.പിയോഗം പുനലൂർ യൂണിയനിലെ പോക്ഷക സംഘടനകളുടെ പ്രവർത്തനം ഊർജ്ജിതപ്പെടുത്താൻ യൂണിയൻ ഓഡിറ്റോറിയത്തിൽ ചേർന്ന സംയുക്ത യോഗം തീരുമാനിച്ചു. വനിത സംഘം,യൂത്ത് മൂവ്മെന്റ്, ശ്രീനാരായണ എംപ്ലോയിസ് കൗൺസിൽ, ശ്രീനാരായണ പെൻഷണേഴ് ഫെഡറേഷൻ, സൈബർസേന,പ്രാർത്ഥന സമിതി തുടങ്ങിയ പോക്ഷക സംഘടനകളുടെ യൂണിയൻ തല ഭാരവാഹികളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ സംയുക്ത യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഏ.ജെ.പ്രദീപ് അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യോഗം ഡയറക്ടർമാരായ എൻ.സതീഷ്കുമാർ, ജി.ബൈജു, കൗൺസിലർമാരായ കെ.വി.സുഭാഷ് ബാബു, അടുക്കളമൂല ശശിധരൻ, എസ്.സദാനന്ദൻ, എൻ.സുന്ദരേശൻ, വനിതസംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, വൈസ് പ്രസിഡന്റ് ലതിക രാജേന്ദ്രൻ, സെക്രട്ടറി ഓമന പുഷ്പാദഗൻ, ശ്രീനാരായണ പെൻഷണേഴ് കൗൺസിൽ യൂണിയൻ പ്രസിഡന്റ് പി.ജി.ബിനുലാൽ, വൈസ് പ്രസിഡന്റ് ബിന്ദു.പി.ഉത്തമൻ, സെക്രട്ടറി വി.സുനിൽദത്ത്, ശ്രീനാരായണ പെൻഷണേഴ് ഫെഡറേഷൻ പുനലൂർ യൂണിയൻ സെക്രട്ടറി സി.വി.സന്തോഷ് കുമാർ, കേന്ദ്ര കമ്മിറ്റിയംഗം ഷാജിമോൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് സുജീഷ് ശാന്തി,യൂണിയൻ സെക്രട്ടറി ജി.അനീഷ്കുമാർ,പ്രാർത്ഥന സമിതി യൂണിയൻ വൈസ് പ്രസിഡന്റ് രാജമ്മ ജയപ്രകാശ്, സെക്രട്ടറി പ്രീത സജീവ്, സൈബർസേന യൂണിയൻ സെക്രട്ടറി ശരത്ത് പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.