prathy
കൊച്ചുണ്ണി.

ഓയൂർ: വാപ്പാല പി.എച്ച്.സിയിൽ മദ്യപിച്ചെത്തിയയാൾ കൊവിഡ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരെ ആക്രമിക്കാൻ ശ്രമം .മേശയും കസേരയും അടിച്ച് തകർത്തു. ആശുപത്രി കെട്ടിടത്തിൽ അടച്ചിട്ട ആക്രമിയെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു .വാപ്പാല, കളപ്പില, നിരപ്പുവിള വീട്ടിൽ കൊച്ചുണ്ണി (47) യാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം.ആശുപത്രിയിലെത്തിയ പ്രതി കൊവിഡ് വാക്സിനെടുക്കണമെന്നാവശ്യപ്പെട്ടു. പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ വരിയിൽ നിൽക്കാൻ പറഞ്ഞു. കുറച്ച് കഴിഞ്ഞ് യാതൊരു പ്രകോപനവും കൂടാതെ ഇയാൾ ഡോക്ടറെയും ജീവനക്കാരനെയും പിടിച്ച് തള്ളുകയും ആശുപത്രിയിലെത്തിയ സ്ത്രീകളെയടക്കം അസഭ്യം പറയുകയും കയ്യേറ്റംചെയ്യാൻ ശ്രമിക്കുകയും ചെയ്തു.അവിടെയുണ്ടായിരുന്ന നാട്ടുകാർ ഇയാളെ

ആശുപത്രി വരാന്തക്കുള്ളിലാക്കി പൂട്ടിയ ശേഷം പൊലീസിൽ അറിയിക്കുകയായിരുന്നു.ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം കേസെടുത്ത് പ്രതിയെ കോടതി റിമാൻൻഡ് ചെയ്തു.