ഓയൂർ: ഓടനാവട്ടം കട്ടയിൽ സ്വദേശി ത്രിപുര സ്റ്റേറ്റ് റൈഫിൾസിലെ കോൺസ്റ്റബിൾ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കട്ടയിൽ അപ്പുണ്ണി മന്ദിരത്തിൽ പരേതനായ മണിയൻപിള്ളയുടെയും പൊന്നമ്മയുടെയും മകൻ എം. ജയപ്രകാശാണ് (39) മരിച്ചത്. സംസ്കാരം 22ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഞായാറാഴ്ച രാത്രി ഹൃദയാഘാതം സംഭവിച്ച ജയപ്രകാശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറുമാസം മുമ്പ് അവധിക്ക് നാട്ടിലെത്തി മടങ്ങിപ്പോയ ജയപ്രകാശ് അടുത്തമാസം 7ന് അവധിക്ക് നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം. ഭാര്യ: നീലിമ. മക്കൾ: അങ്കിത്.എൻ. പ്രകാശ്, അഭിനവ.എൻ. പ്രകാശ്.