പാരിപ്പള്ളി: കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂളിൽ പ്ലസ് ടു അനുവദിക്കണമെന്ന് കോൺഗ്രസ് പാരിപ്പള്ളി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നൂറിൽപ്പരം അദ്ധ്യാപകരും ആയിരത്തോളം വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച സ്കൂളിൽ ഇന്ന് എട്ട് അദ്ധ്യാപകരും നൂറിൽ താഴെ വിദ്യാർത്ഥികളും മാത്രമാണുള്ളത്. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിലും നൂറുമേനി വിജയം നേടിയ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനായി പ്ലസ് ടു അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കേണ്ടതാണെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സിമ്മിലാൽ അദ്ധ്യക്ഷത വഹിച്ചു.