തൃക്കടവൂർ: കുരീപ്പുഴ ഇലവൺ നഗർ - 75 കൃഷ്ണവിലാസം ബംഗ്ലാവിൽ കല്ലുവിള രാമചന്ദ്രൻപിള്ള (83) നിര്യാതനായി. കോൺഗ്രസ് തൃക്കടവൂർ മണ്ഡലം മുൻ പ്രസിഡന്റ്, എൻ.എസ്.എസ് താലൂക്ക് യൂണിയൻ അംഗം, കുരീപ്പുഴ എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റ്, ഈസ്റ്റ് കുരീപ്പുഴ കയർ സഹകരണ സംഘം പ്രസിഡന്റ്, കുരീപ്പുഴ ഗവ. യു.പി.എസ് മുൻ പി.ടി.എ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിതമ്മ. മക്കൾ: കിഷോർ, കുമാർ, സംഗീത. മരുമക്കൾ: അനിത, നന്ദകുമാർ.