കരുനാഗപ്പള്ളി: 32-ാമത് ടോക്കിയോ ഒളിമ്പിക്സിൽ രാജ്യത്തിന്റെ അഭിമാനം ഉയർത്താൻ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് പ്രോത്സാഹനവും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് ഷൂട്ട് ദി.ഗോൾ സംഘടിപ്പിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്തും പന്മന മനയിൽ ഫുട്ബാൾ അസോസിയേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പന്മന ഡെർബിസ് ടർഫ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം സി.പി. സുധീഷ് കുമാർ,ഡി.എഫ്.എ സെക്രട്ടറി ജി. ചന്തു, വൈസ് - പ്രസിഡന്റ് സോഫിയാ സലാം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ നിഷാസുനീഷ്, ജോസ് വിമൽരാജ്, പ്രസന്നന്നൻ ഉണ്ണിത്താൻ, എം.എഫ്.എ പ്രസിഡന്റ് പന്മന മഞ്ജേഷ്, സെക്രട്ടറി എ. ആഷിം, വിനു വിധ്യാദരൻ, സജിന്ദ്രകുമാർ, മനോജ് കുമാർ, സൽമാൻ, എ.മൺസൂർ, എസ്.സജിത്ത് , അൻവർ സാദത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി. രതീഷ്, ജിജി, പ്രീയ ഷിനു എന്നിവരും സെപ്റ്റ് - അക്കാഡമി കുട്ടികൾ, വ്യാപാരികൾ , കായിക താരങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.